ഹാച്ചറിയിൽ കണ്ടൽ കക്കയുടെ കൃത്രിമ പ്രജനനം നട ത്തുന്നതിൽ സിഎംഎഫ്ആർഐക്കു വിജയം. കണ്ടൽ കാടുകളിലും കായലോരങ്ങളിലും കണ്ടുവരുന്ന സുപ്രധാനമായ കക്ക ഇനമാണിത്. ലഭ്യത കുറഞ്ഞുവരുന്ന ഈ കക്കവർഗത്തിന്റെ സംരക്ഷണത്തിനൊപ്പം തീര നിവാസികളുടെ ഉപജീവന മാർഗം ഉറപ്പാക്കുന്നതിലും നിർണായകമായ നേട്ടമാണിത്. സി.എം.എഫ്.ആർ.ഐയിലെ മാരികൾച്ചർ വിഭാഗം ശാസ്ത്രജ്ഞരാണ് 'ജിലോയ്ന ഇറോസ' എന്ന ശാസ്ത്രനാമമുള്ല കക്കയുടെ വിത്തുത്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. കണ്ടൽക്കാടുകളിലും കായലോരങ്ങളിലും കണ്ടുവരുന്ന സുപ്രധാനമായ കക്ക ഇനമാണിത്. സംസ്ഥാനത്ത് വടക്കൻ കേരളത്തിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. പലവിധ വെല്ലുവിളികൾ കാരണം ഇവയുടെ ലഭ്യത കുറഞ്ഞുവരികയാണ്. പോഷകഗുണമേറിയ വിഭവമായാണ് കണ്ടൽ കക്കയെ കണക്കാക്കപ്പെടുന്നത്.
Library Cmfri (Thu,) studied this question.